സഹകരണബാങ്ക് ഭരണസമിതിയംഗങ്ങള്‍ക്ക് ഐ.സി.എമ്മില്‍ പരിശീലനം

moonamvazhi

ദേശീയ സഹകരണ പരിശീലന കൗണ്‍സിലിനു (എന്‍.സി.സി.ടി) കീഴിലുള്ള തിരുവനന്തപുരത്തെ സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) സംസ്ഥാനത്തെ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റുമാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും ജൂണ്‍ 20 മുതല്‍ 2 2വരെ പൂജപ്പുര ഐ.സി.എം. കാമ്പസില്‍ പരിശീലനപരിപാടി നടത്തും. താമസവും ഭക്ഷണവും കാമ്പസില്‍ ഒരുക്കും.ക്ലാസ്സുകളും പഠനസന്ദര്‍ശനവും ഉണ്ടാകും. നേതൃത്വവികസനം, പരിവര്‍ത്തനാധിഷ്ഠിതനേതൃത്വം, ബാലന്‍സ്ഷീറ്റ് വിശകലനം, നിയമകാര്യങ്ങള്‍ എന്നിവയിലാണു പരിശീലനം. വായ്പാസഹകരണമേഖലയിലെയും സര്‍വീസ് സഹകരണബാങ്ക് രംഗത്തെയും വെല്ലുവിളികള്‍ നേരിട്ടു സഹകരണവ്യാപാരപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള യത്‌നങ്ങളുടെ ഭാഗമാണു പരിശീലനം.

Click here for more details MVR-Scheme

Leave a Reply

Your email address will not be published.