തിരുവനന്തപുരം ഐ.സി.എമ്മിലെ പരിശീലനപരിപാടികളില്‍ സംഘംജീവനക്കാര്‍ക്ക് പങ്കെടുക്കാം

moonamvazhi

ദേശീയസഹകരണപരിശീലനകൗണ്‍സിലിനു (എന്‍.സി.സി.ടി) കീഴില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.സി.എം) ഒക്ടോബറില്‍ കരിയര്‍ ഡവലപ്മെന്റ് പ്രോഗ്രാം (സി.ഡി.പി), സ്‌കില്‍ ഡവലപ്മെന്റ് പ്രോഗ്രാം (എസ്.ഡി.പി), പ്രതിമാസസമ്പാദ്യപദ്ധതി (എം.എസ്.എസ്), എസ്റ്റാബ്ലിഷ്മെന്റ് ആന്റ് സര്‍വീസ് മാറ്റേഴ്സ് എന്നിവയില്‍ പരിശീലനങ്ങള്‍ നടത്തും. പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ചേരാന്‍ ഫീസിനു പുറമെ 18 ശതമാനം ജി.എസ്.ടി.യും അടയ്ക്കണം

സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും ഉപകരിക്കുന്നതാണു സി.ഡി.പി. ഒക്ടോബര്‍ ഏഴുമുതല്‍ 11വരെയാണു പരിശീലനം. 5000 രൂപയാണു ഫീസ്. ഫോണ്‍: 9495953602, 9946793893. സംഘങ്ങളിലെയും ബാങ്കുകളിലെയും സബ്സ്റ്റാഫിന്റെ സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും ഉതകുന്നതാണ് എസ്.ഡി.പി. ഒക്ടോബര്‍ ഏഴുമുതല്‍ ഒമ്പതുവരെയാണു പരിശീലനം. 3000 രൂപയാണു ഫീസ്. ഫോണ്‍: 9495562983, 9946793893. സഹകരണരജിസ്ട്രാറുടെ 19/2024 സര്‍ക്കുലര്‍ പ്രകാരമുള്ള എം.എസ്.എസ്സിനെക്കുറിച്ചുള്ള പരിശീലനം ഒക്ടോബര്‍ മൂന്നിനാണ്. രാവിലെ 9.30നു തുടങ്ങും. സംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറിമാര്‍ക്കും സൂപ്പര്‍വൈസറിജീവനക്കാര്‍ക്കും എം.എസ്.എസ്.വിഭാഗം ജീവനക്കാര്‍ക്കും പ്രയോജനപ്പെടും. എം.എസ്.എസ്. വിശകലനം, അക്കൗണ്ടിങ് രീതികള്‍, സബ്റൂള്‍ തയ്യാറാക്കല്‍, ലേല, നറുക്കു നടപടിക്രമങ്ങള്‍, സ്റ്റേറ്റ്മെന്റുകളും ആസ്തിബാധ്യതാസ്റ്റേറ്റ്മെന്റുകളും മറ്റും തയ്യാറാക്കല്‍, പ്രാക്ടിക്കല്‍ അക്കൗണ്ടിങ് തുടങ്ങിയവ കോഴ്സിന്റെ ഭാഗമാണ്. 1000 രൂപയാണു ഫീസ്. ഫോണ്‍: 9447270267, 9946793893.

എസ്റ്റാബ്ലിഷ്മെന്റ് ആന്റ് സര്‍വീസ് മാറ്റേഴ്സില്‍ ഭരണനിര്‍വഹണവും ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകളുമാണു വരിക. സെക്ഷന്‍ 80 റൂള്‍ 182 മുതല്‍ 201 വരെയുള്ള വിശകലനം, സ്ഥാനക്കയറ്റം, ഇന്‍ക്രിമെന്റ്, ഗ്രേഡ് സ്ഥാനക്കയറ്റം, ഫിക്സേഷന്‍, റീഫിക്സേഷന്‍ (റൂള്‍ 185, 189), ലീവും അനുബന്ധനിയമങ്ങളും (റൂള്‍ 190), ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും (റൂള്‍ 193, 195, 196), സര്‍വീസ് ബുക്ക് തയ്യാറാക്കലും പരിപാലനവും (റൂള്‍ 197), അച്ചടക്കനടപടി-നടപടിക്രമങ്ങളും സര്‍ക്കുലറും കോടതിവിധികളുടെ വിശകലനവും (റൂള്‍ 198) തുടങ്ങിയവ കോഴ്സിന്റെ ഭാഗമാണ്. ഒക്ടോബര്‍ 25നാണു പരിശീലനം. രാവിലെ 9.30നു തുടങ്ങും. സംഘങ്ങളുടെയും ബാങ്കുകളുടെയും സെക്രട്ടറിമാര്‍ക്കും സൂപ്പര്‍വൈസറിജീവനക്കാര്‍ക്കും എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാര്‍ക്കും പ്രയോജനപ്പെടും. 1000 രൂപയാണു ഫീസ്. ഫോണ്‍: 9447270267, 9946793893.