ഐ.സി.എമ്മില്‍ പ്രതിമാസനിക്ഷേപപദ്ധതിയെപ്പറ്റി പരിശീലനം
ദേശീയ സഹകരണ പരിശീലനകൗണ്‍സിലിനു (എന്‍.സി.സി.ടി) കീഴില്‍ തിരുവനന്തപുരത്തു പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എം) സംസ്ഥാനസഹകരണരജിസ്ട്രാറുടെ 19/2024 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള പ്രതിമാസ നിക്ഷേപപദ്ധതിയെ(എം.എസ്.എസ്) പറ്റി സെപ്റ്റംബര്‍ 20നു പരിശീലനം നല്‍കും. ഐ.സി.എം.കാമ്പസില്‍ രാവിലെ 9.30നു തുടങ്ങുന്ന പരിശീലനം പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സെക്രട്ടറിമാര്‍ക്കും സൂപ്പര്‍വൈസറിജീവനക്കാര്‍ക്കുമുള്ളതാണ്. 1000രൂപയാണു ഫീസ്. 18% ജി.എസ്.ടി.യുമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണു പ്രവേശനം. ഫോണ്‍: 9447270267, 9946793893. എം.എസ്.എസ്.പദ്ധതി വിശകലനം, സ്വീകരിക്കേണ്ട അക്കൗണ്ടിംഗ് രീതികള്‍, സബ്‌റൂള്‍ തയ്യാറാക്കല്‍, ലേല/നറുക്ക് നടപടിക്രമങ്ങള്‍, സ്റ്റേറ്റ്‌മെന്റുകളും ആസ്തി-ബാധ്യതാസ്റ്റേറ്റ്‌മെന്റുകളുംമറ്റും തയ്യാറാക്കല്‍, പ്രാക്ടിക്കല്‍ അക്കൗണ്ടിങ്, മറ്റ് അനുബന്ധവിഷയങ്ങള്‍ തുടങ്ങിയവയിലാണു പരിശീലനം.