സഹകരണ ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്‌സപര്‍ട്ടിനെ നിയമിക്കുന്നു

moonamvazhi
ക്ഷീരവികസനവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എക്‌സ്പര്‍ട്ടിനെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 19നു രാവിലെ 11മണിക്കു ക്ഷീരവികസനവകുപ്പുഡയറക്ടറേറ്റില്‍ അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ക്കു രേഖകളുമായി നേരിട്ടുവന്നു പങ്കെടുക്കാം. കോ-ഓപ്പറേറ്റീവ് അക്കൗണ്ടിങ് ബി.എസ്.സി (കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്), എ.ഐ.സി.ടി.ഇ. അംഗീകരിച്ച പി.ജി.ഡി.ബി.എ (കോ-ഓപ്പറേഷന്‍) ആണു വിദ്യാഭ്യാസയോഗ്യത. സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലോ ദേശീയസഹകരണപരിശീലനകൗണ്‍സിലിനു കീഴിലുള്ള ഏതെങ്കിലും സഹകരണഇന്‍സ്റ്റിറ്റ്യൂട്ടിലോ കുറഞ്ഞത് 20 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ക്കു മുന്‍ഗണനയുണ്ട്. പ്രതിഫലം 30000 രൂപ. ഫോണ്‍ 0471-2440853

Leave a Reply

Your email address will not be published.