ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിക്കു നിവേദനം

moonamvazhi
ക്ഷീരകര്‍ഷകരെ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ ആവശ്യപ്പെട്ടു. പുതുതായി ചുമതലയേറ്റ കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ഡയറിയിങ് വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യനു നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ക്ഷീരമേഖല സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുമ്പോഴും ഉത്പാദനച്ചലെവു വളരെ കൂടിയതിനാല്‍ പല കര്‍ഷകരും ക്ഷീരമേഖല വിട്ടുപോകുകയാണ്. പുതിയ കര്‍ഷകര്‍ ഈ മേഖലയിലേക്കു വരുന്നുമില്ല. സംസ്ഥാനത്തെ 11ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ മന്ത്രി ഇടപെടണം. അതിനായാണ് തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം.

Leave a Reply

Your email address will not be published.