സഹകരണബാങ്കുകളിലെ കോര്‍ബാങ്കിങ്: നബാര്‍ഡിനു പുരസ്‌കാരം

moonamvazhi

നബാര്‍ഡിന്റെ ഗ്രാമീണ സഹകരണബാങ്കുകളിലെ കോര്‍ബാങ്കിങ് പദ്ധതിക്ക് ഏഷ്യയിലെയും പസിഫിക്കിലെയും വികസന ധനകാര്യസ്ഥാപനങ്ങളുടെ അസോസിയേഷന്റെ പുരസ്‌കാരം. ധനകാര്യ പങ്കാളിത്തവിഭാഗത്തിലെ വിന്നേഴ്‌സ് ടൈറ്റില്‍ പുരസ്‌കാരമാണു ലഭിച്ചത്. നബാര്‍ഡിന്റെ ജിവ ഇനീഷ്യേറ്റീവിന് പരിസ്ഥിതിവിഭാഗത്തില്‍ മെരിറ്റ് അവാര്‍ഡും കിട്ടിയിട്ടുണ്ട്. കമ്പോഡിയയിലെ നോംപെന്നില്‍ അസോസിയേഷന്റെ 47-ാംസമ്മേളനത്തില്‍ നബാര്‍ഡ് പ്രതിനിധികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സമ്മേളനത്തില്‍ അഗ്രിഫിന്‍ടെക് മേഖലയിലെ സാങ്കേതികവിദ്യാഅധിഷ്ഠിത സൊലൂഷനുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നബാര്‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജി.എസ്. റാവത്ത് സംസാരിച്ചു. നബാര്‍ഡ് ജനറല്‍ മാനേജര്‍മാരായ നസിയ നിസാമുദ്ദീന്‍, എച്ച് മനോജ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ത്രപ്തി മിശ്ര എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.