മാന്നാമംഗലം ക്ഷീരസംഘം ക്ഷീരദിനം ആഘോഷിച്ചു

moonamvazhi

മാന്നാമംഗലം ക്ഷീരസഹകരണസംഘം പതാകഉയര്‍ത്തല്‍, പ്രതിജ്ഞയെടുക്കല്‍, മധുരപലഹാരവിതരണം, ഫലവൃക്ഷത്തൈനടല്‍, ഫലവൃക്ഷത്തൈവിതരണം എന്നിവയോടെ ലോകക്ഷീരദിനം ആഘോഷിച്ചു. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ നടപ്പാക്കണമെന്നും ആഘോഷത്തോടനുബന്ധിച്ചുചേര്‍ന്ന യോഗം വിലയിരുത്തി. സംഘംപ്രസിഡന്റ് ജോര്‍ജ് പന്തപ്പിള്ളി ആഘോഷം ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ലളിതാസദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. ഡേവീസ് കണ്ണൂക്കാടന്‍, ഭരണസമിതിയംഗം വര്‍ഗീസ് ആക്കാശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.