ഫറോക്ക് അഗ്രിക്കള്‍ച്ചറിസ്റ്റ് സംഘത്തില്‍ ലോക്കറും കാന്‍സര്‍ ചികിത്സാപദ്ധതിയും

moonamvazhi
കോഴിക്കോട് ജില്ലയിലെ ഫറോക്ക് അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ് ആന്റ് ലേബര്‍ വെല്‍ഫെയര്‍ സഹകരണസംഘത്തില്‍ സേഫ് ഡിപ്പോസിറ്റ് ലോക്കറും മാസ്‌കെയര്‍ സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതിയും ഉദ്ഘാടനം ചെയ്തു. ലോക്കര്‍ എം.കെ. രാഘവന്‍ എം.പി.യാണ്  ഉദ്ഘാടനം ചെയ്തത്. വി.സി. ദീപക്കിനു താക്കോല്‍ കൈമാറിയായിരുന്നു ഉദ്ഘാടനം. കാന്‍സര്‍ ചികില്‍സാപദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമാമനോജ് നിര്‍വഹിച്ചു. അരുണ്‍കുമാറിനു ചികിത്സാപദ്ധതിരേഖകള്‍ കൈമാറിയായിരുന്നു ഉദ്ഘാടനം.
സംഘം പ്രസിഡന്റ് എം. രാജന്‍ അധ്യക്ഷനായിരുന്നു. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ കമ്മൂണിറ്റി ഓങ്കോളജി വിഭാഗം തലവന്‍ ഡോ. സി. നിര്‍മല്‍ കാന്‍സര്‍ ബോധവത്കരണക്ലാസ്സെടുത്തു. ഡിജീഷ് കോട്ടായി മാസ്‌കെയര്‍ പദ്ധതി വിശദീകരിച്ചു. ബാങ്ക് വൈസ്പ്രസിഡന്റ് വി.സി. ഗോപാലകൃഷ്ണന്‍, സെക്രട്ടറി ടി.പി. രാഹുല്‍, അര്‍ബന്‍ വെല്‍ഫയര്‍ സഹകരണസംഘം പ്രസിഡന്റ് പി. ബാലഗംഗാധരന്‍, കൗണ്‍സിലര്‍മാരായ ഷനൂബിയ, അന്‍വര്‍ അലി, ഡിജീഷ് കോട്ടായി, പി. ബൈജു, ഷാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.