സഹകരണ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നവംബറിൽ കാസർക്കോട്ട്

moonamvazhi

കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം കാസര്‍കോട്   ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സി.എം.പി. സംസ്ഥാന സെക്രട്ടറിയും സഹകരണ ഫെഡറേഷന്‍ ചെയര്‍മാനുമായ സി.എന്‍.വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.കമ്മാരന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സാജു ജെയിംസ്, സി.എ.അജീര്‍, വി.കെ.രവീന്ദ്രന്‍, കെ.എ.കുര്യന്‍, ടി.വി.ഉമേശന്‍, സുധീഷ് കടന്നപ്പള്ളി, എം.പി.സാജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വി.കെ.രവീന്ദ്രന്‍(ചെയ), ടി.വി.ഉമേശന്‍(ജന. കണ്‍), ടി.കെ.വിനോദ്(കണ്‍).

കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന സമ്മേളന സംഘാടക സമിതി രൂപവത്കരണ യോഗം സി.എം.പി. സംസ്ഥാന സെക്രട്ടറി സി.എന്‍.വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.