കേരളബാങ്കിന്റെ ‘കരുതല്‍’ പ്രകാശനം ചെയ്തു

moonamvazhi

കേരളബാങ്കിന്റെ പരസ്യചിത്രം ‘കരുതല്‍’ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ പ്രകാശനം ചെയ്തു.സംസ്ഥാന ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനായിരുന്നു. പരസ്യചിത്രത്തിന്റെ സംവിധായകന്‍ രൂപിന്‍ ജോണ്‍ ഏബ്രഹാമിനും നടന്‍ രാഘവനും കേരളബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉപഹാരം നല്‍കി. കേരളബാങ്ക് ഡയറക്ടര്‍ എസ്. ഷാജഹാന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍, നടന്‍ അനില്‍ ആന്റോ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.