കേരളബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാസമ്മേളനം
കേരളബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാസമ്മേളനം സി.ഐ.ടി.യു. ജില്ലാസെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കേരളബദലിനെ ശക്തമാക്കാന്‍ സഹകരണപ്രസ്ഥാനത്തിനു കരുത്തു പകരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍. കുഞ്ഞിക്കൃഷ്ണന്‍ സംഘടനാറിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി കെ.പി.അജയുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. മുതിര്‍ന്നപൗരരും ജീവിതഗുണപരതയും എന്ന വിഷയത്തില്‍ ഡോ. എം.കെ. ജയരാജ് പ്രഭാഷണം നടത്തി. കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാപ്രസിഡന്റ് എം.വി. ധര്‍മജന്‍, ആള്‍ കേരള റിട്ടയേര്‍ഡ് ബാങ്ക് എംപ്ലോയീസ് ഫോറം വൈസ്പ്രസിഡന്റ് കെ.എം. അച്യുതന്‍കുട്ടി, കേരളബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പുല്ലോട്ട് ബാലകൃഷ്ണന്‍, സംസ്ഥാനകമ്മറ്റിയംഗങ്ങളായ കെ.ദാസന്‍, എം. പുഷ്‌കരാക്ഷന്‍, ജില്ലാകമ്മറ്റിയംഗങ്ങായ ഒ. സന്തോഷ്ബാബു, എം. സത്യേന്ദ്രന്‍, വി. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍പരിഷ്‌കരണറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംഘടനയുമായി ചര്‍ച്ച ചെയ്തു നടപ്പാക്കുക, കേരളബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ചുമതല കേരളബാങ്ക് ഏറ്റെടുക്കുക, വിരമിച്ച ജില്ലാ-കേരളബാങ്ക് ജീവനക്കാരുടെ തടഞ്ഞുവച്ച മുഴുവന്‍ ഗ്രാറ്റുവിറ്റിയും അനുവദിക്കുക, സമാശ്വാസപെന്‍ഷന്‍വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഭാരവാഹികളായി സി.എച്ച്. ബാലകൃഷ്ണന്‍ (പ്രസിഡന്റ്), കെ. ദാസന്‍ (വൈസ്പ്രസിഡന്റ്), കെ.പി. അജയകുമാര്‍ (സെക്രട്ടറി), പുല്ലോട്ട് ബാലകൃഷ്ണന്‍ (ജോയിന്റ്് സെക്രട്ടറി, ഒ. സന്തോഷ്ബാബു (ഓര്‍ഗനൈസിങ് സെക്രട്ടറി), കെ. ശശികുമാര്‍ (ട്രഷറര്‍) എന്നിവരെയും 13ജില്ലാകമ്മറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു. അംഗങ്ങളുടെ സംഗീതപരിപാടിയും നടന്നു.