കേരളബാങ്ക് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകള്‍ നല്‍കി

moonamvazhi

കേരളബാങ്കിന്റെ കുടിശ്ശികനിവാരണത്തിന്റെ ഭാഗമായി പ്രസിഡന്‍ഷ്യല്‍ അവാര്‍ഡുകള്‍ നല്‍കി. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ നിഷ്‌ക്രിയആസ്തി 25%കുറച്ച 227 ശാഖക്കും ഇതിനു സഹായിച്ച എട്ട് ഏരിയാമാനേജര്‍മാര്‍ക്കും 25%നിഷ്‌ക്രിയആസ്തി കുറച്ച കണ്ണൂര്‍ജില്ലക്കും വായ്പക്കുടിശ്ശിക ഒന്നുമില്ലാത്ത കാസര്‍ഗോഡ് പെര്‍ളശാഖക്കുമാണ് അവാര്‍ഡ്.
പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. ജുബിലന്റ് ജൂണ്‍ കാംപെയ്‌നിന്റെ ഭാഗമായി ജൂണില്‍ ആരംഭിക്കുന്ന കറന്റ്, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കു മിനിമം ബാലന്‍സ് ഇല്ലാത്തതിനു പിഴച്ചാര്‍ജ് ഉള്‍പ്പെടെ ഒരു സര്‍വീസ് ചാര്‍ജും ഈടാക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

വൈസ്പ്രസിഡന്റ് എം.കെ. കണ്ണന്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ഡയറക്ടര്‍മാരായ പി.അബ്ദുള്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, അഡ്വ. എസ്. ഷാജഹാന്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം ബി.പി. പിള്ള, ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ, മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍, ജനറല്‍ മാനേജര്‍ ഡോ. ആര്‍. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭരണസമിതിയംഗങ്ങളായ വല്‍സലകുമാരി കെ.ജി, കെ.ജെ. ഫിലിപ്പ് കുഴികുളം, ഇ. രമേഷ്ബാബു, എസ്. നിര്‍മലാദേവി, പി. ഗാനകുമാര്‍, സാബു എബ്രഹാം, ചീഫ് ജനറല്‍ മാനേജര്‍മാരായ റോയ് എബ്രഹാം, അബ്ദുല്‍ മുജീബ് സി, എ.ആര്‍. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.