കെ.ഡി.സി.എച്ചിനെ മികവിന്റെ കേന്ദ്രമാക്കും 

moonamvazhi
കോഴിക്കോട് ജില്ലാ സഹകരണആശുപത്രിയെ (കെ.ഡി.സി.എച്ച്) ആരോഗ്യമേഖലയിലെ മികവിന്റെ കേന്ദ്രമാക്കാന്‍ പ്രാഥമിക സഹകരണസംഘങ്ങളുടെ സഹകാരിസംഗമം തീരുമാനിച്ചു.  കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയര്‍പേഴ്‌സണ്‍-ഇന്‍-ചാര്‍ജ് കെ.കെ. ലതിക അധ്യക്ഷത വഹിച്ചു. സഹകരണജോയിന്റ് രജിസ്ട്രാര്‍ എന്‍.എം. ഷീജ മുഖ്യാതിഥിയായിരുന്നു. സി.ഇ.ഒ. എ.വി. സന്തോഷ്‌കുമാര്‍ പ്രവര്‍ത്തനം അവലോകനം ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി, ഏറാമല സഹകരണബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ചേവായൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ജി.സി. പ്രശാന്ത്കുമാര്‍, പന്നിയങ്കര സഹകരണബാങ്ക് പ്രസിഡന്റ് ഹരിദാസന്‍ കാഞ്ഞങ്ങോട്ട്, ടി.സി. ബിജുരാജ്, ഡയറക്ടര്‍മാരായ എ.കെ. രമേശ്ബാബു,ടി.പി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
കെ.ഡി.സി.എച്ച്. സുവര്‍ണജൂബിലിയുടെ ഭാഗമായി 100 കിടക്കകള്‍ കൂടി ഏര്‍പ്പെടുത്തല്‍, മലിനജലശുദ്ധീകരണപ്ലാന്റ് നിര്‍മാണം, നഴ്‌സിങ് സ്‌കൂള്‍ കെട്ടിടനിര്‍മാണം, കാര്‍ഡിയോ തൊറാസിക് സര്‍ജറിവിഭാഗം സ്ഥാപിക്കല്‍ തുടങ്ങിയ വികസനങ്ങള്‍ ആശുപത്രിഭരണസമിതി ഏറ്റെടുത്തിട്ടുണ്ട്. പ്രാഥമികസഹകരണസംഘങ്ങളുടെ സഹകരണത്തോടെ ഇവയില്‍ പലതും പൂര്‍ത്തിയാക്കുകയും ചിലത് അന്തിമഘട്ടത്തിലുമാണ്. വികസനങ്ങള്‍ വിശദീകരിക്കാനായിരുന്നു സംഗമം.

Leave a Reply

Your email address will not be published.