സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജീവാനന്ദം ആന്വിറ്റി പദ്ധതി നടപ്പാക്കാന്‍ അനുമതി

moonamvazhi

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജീവാനന്ദം എന്ന പേരില്‍ ആന്വിറ്റി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുവഴിയാണു പദ്ധതി നടപ്പാക്കുക. പദ്ധതിരൂപരേഖ തയാറാക്കാന്‍ ആക്ച്വറിയെ ( അപകടസാധ്യതകള്‍ക്കനുസരിച്ച് അടയ്‌ക്കേണ്ട തുക നിശ്ചയിക്കുന്ന വിദഗ്ധന്‍ ) ചുമതലപ്പെടുത്താനും സര്‍ക്കാര്‍ അനുമതി നല്‍കി.

സര്‍ക്കാര്‍ജീവനക്കാര്‍ക്കു വിരമിച്ചശേഷം മാസംതോറും ഒരു നിശ്ചിതതുക കിട്ടുന്നതരത്തില്‍ ആന്വിറ്റി എന്ന പേരില്‍ ഒരു പുതിയ പദ്ധതി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇതു പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള പഠനം സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടത്തുമെന്നും 2024 ലെ ബജറ്റ്പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.

 

Leave a Reply

Your email address will not be published.