കൈത്തറി മേള

moonamvazhi

കേരളത്തിലെ നാല്‍പതോളം കൈത്തറി സഹകരണസംഘങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ 26 സംഘങ്ങളുടെയും ഉള്‍പ്പെടെയുള്ള കൈത്തറി ഉല്‍പന്നങ്ങളുമായി തിരുവനന്തപുരം കനകക്കുന്നില്‍ കൈത്തറിവസ്ത്രപ്രദര്‍ശന വിപണനമേള ആരംഭിച്ചിട്ടുണ്ട്. കേരളത്തിനുപുറമെ ജമ്മുകാശ്മീര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ബിഹാര്‍, ഡല്‍ഹി, മാഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. കേരളത്തിലെ ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി എന്നീ ഭൗമസൂചികാ അംഗീകാരം ലഭിച്ച കൈത്തറി വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശനത്തിനുണ്ട്. മന്ത്രി പി. രാജീവ് മേള ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആര്‍. അനില്‍, വി.കെ. പ്രശാന്ത് എം.എല്‍.എ. തുടങ്ങിയവര്‍ സംസാരിച്ചു.

വടക്കേക്കര ബാങ്ക്

വടക്കേക്കര സര്‍വീസ് സഹകരണബാങ്ക് ഓണം ബമ്പര്‍ മെഗാകാര്‍ണിവലിന്റെ ഭാഗമായി കയര്‍ഫെഡിന്റെ സഹകരണത്തോടെ കയര്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ആരംഭിച്ചു. ബാങ്കിന്റെ മുസിരിസ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് എ.സി. ശശിധരകുമാര്‍ ഇത് ഉദ്ഘാടനം ചെയ്തു. കയര്‍ബോര്‍ഡ് ഭരണസമിതിയംഗം കെ.എന്‍. സതീശന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. ഉത്പന്നങ്ങള്‍ക്ക് 50%വരെ വിലക്കുറവും ബാങ്കംഗങ്ങള്‍ക്കു പ്രത്യേകകിഴിവും ഉണ്ട്. 2000 രൂപയ്ക്കു മുകളിലുള്ള ഓരോ പര്‍ച്ചേസിനും കൂപ്പണ്‍ നല്‍കും ഇതു നറുക്കെടുത്ത് വിജയികള്‍ക്ക് ഇലക്ട്രിക്് സ്‌കൂട്ടര്‍, ഫ്രിഡ്ജ്, എയര്‍കണ്ടീഷണര്‍, ഓവന്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കും. കയര്‍ഫെഡിന്റെ വിവിധതരം ചവിട്ടികള്‍, മെത്തകള്‍, ചെടിച്ചട്ടികള്‍ ഊഞ്ഞാലുകള്‍ തുടങ്ങിയ ലഭ്യമാണ്.

വെണ്ണലബാങ്ക്

വെണ്ണല സര്‍വീസ് സഹകരണബാങ്ക് ആലിന്‍ചുവട് സഹകരണസൂപ്പര്‍മാര്‍ക്കറ്റില്‍ ഓണംഖാദിവസ്ത്രവ്യാപാരമേള തുടങ്ങി. പ്രസിഡന്റ് എ.എന്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്. മോഹന്‍ദാസ് അധ്യക്ഷനായി. ഖാദിവസ്ത്രങ്ങള്‍ക്കു മറ്റുതുണിത്തരങ്ങള്‍ക്കും 30% റിബേറ്റുണ്ട്.