വടക്കേക്കരബാങ്ക് വിദ്യാഭ്യാസ സെമിനാര്‍ നടത്തി

moonamvazhi

എറണാകുളം ജില്ലയിലെ 3131-ാം നമ്പര്‍ പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണബാങ്ക് 8,9,10,11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസസെമിനാര്‍ നടത്തി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തിരഞ്ഞെടുക്കേണ്ട കോഴ്‌സുകളെയും കരിയറുകളെയും കുറിച്ചായിരുന്നു സെമിനാര്‍. കൊച്ചി സര്‍വകലാശാല റിട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍ അഡ്വ. വിന്‍സന്റ് ജോസഫ് ശില്‍പശാല നയിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ. റഷീദ് അധ്യക്ഷനായിരുന്നു. ഭരണസമിതിയംഗങ്ങളായ ദിലീപ്കുമാര്‍, എം.വി. ജോസ്മാസ്റ്റര്‍, സെക്രട്ടറി കെ.എസ്. ജയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.