ഇടക്കൊച്ചി ബാങ്ക് വാര്‍ഷികം
ഇടക്കൊച്ചി സര്‍വീസ് സഹകരണബാങ്കിന്റെ വാര്‍ഷികപൊതുയോഗം നടത്തി. 75വയസ്സു തികഞ്ഞ എല്ലാ അംഗങ്ങള്‍ക്കും വാര്‍ഷികപെന്‍ഷന്‍ നല്‍കാനും ബാങ്കില്‍ സൗരോര്‍ജപാനല്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ജോണ്‍ റിബല്ലോ അധ്യക്ഷനായി. കെ.എം. മനോഹരന്‍, ശ്യാം കെ.പി, ജസ്റ്റിന്‍ കവലക്കല്‍, അഗസ്റ്റിന്‍ ജോസഫ്, കാര്‍മലി ആന്റണി, സെക്രട്ടറി പി.ജെ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.