യു.എല്‍.സി.സി.എസ്സില്‍ 15 മുതല്‍ സഹകരണ ഗവേഷണസമ്മേളനം

moonamvazhi
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്) ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട്ട് അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ ഏഷ്യാ-പസഫിക് (ഐ.സി.എ-എപി) മേഖലാ ഗവേഷണസമ്മേളനം നടത്തും. ഐ.സി.എ-എ.പി.യും യു.എല്‍.സി.സി.എസ്സും സംയുക്തമായാണിതു സംഘടിപ്പിക്കുന്നത്. യു.എല്‍. സൈബര്‍ പാര്‍ക്കിലും കോഴിക്കോട് ഐ.ഐ.എഎം-കെ യിലുമായിരിക്കും സെമിനാറുകള്‍.
അടുത്ത വ്യാവസായികവിപ്ലവത്തില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക് ‘ എന്നതാണു സമ്മേളനവിഷയം. 20 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. 15 നു രാവിലെ പത്തിനു പ്ലീനറി സെഷനും  12 നു പാരലല്‍ സെഷനും നടക്കും. വൈകിട്ട് അഞ്ചിനു യു.എല്‍. സൈബര്‍പാര്‍ക്കിലാണ് ഉദ്ഘാടനം. 16 മുതല്‍ 17 വരെ ഐ.ഐ.എം-കെ കാമ്പസില്‍ ഗവേഷണസെമിനാറുകള്‍ തുടരും. കോ-ഓപ് പിച്ച്, സുസ്ഥിരകൃഷിയെക്കുറിച്ചുള്ള റൗണ്ട് ടേബിള്‍, സഹകരണപ്രസ്ഥാനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയുണ്ടാകും. 18 നു 11.30ന് ഐ.ഐ.എം-കെ കാമ്പസിലാണു സമാപനം.