സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷ്ണല്‍ രജിസ്ട്രാറും ഡെപ്യൂട്ടി രജിസ്ട്രാറും മാറി; ജില്ലകളിലും സമഗ്രമാറ്റം 

Moonamvazhi

സഹകരണ വകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷ്ണല്‍ രജിസ്ട്രാര്‍ മുതല്‍ സഹകരണ പരിശീലന കേന്ദം പ്രിന്‍സിപ്പല്‍വരെയുള്ള വിവിധ തസ്തികയിലുള്ളവരെ സ്ഥലം മാറ്റിയിട്ടുണ്ട്. സ്ഥാനക്കയറ്റം കൂടി നല്‍കിക്കൊണ്ടുള്ള ഉത്തവാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷ്ണല്‍ രജിസ്ട്രാര്‍ പ്ലാനിങ് കെ.സജീവ് കര്‍ത്ത, സഹകരണ സംഘം ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. അയപ്പന്‍നായര്‍, സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഡീഷ്ണല്‍ രജിസ്ട്രാര്‍ ഇ.നിസാമുദ്ദീന്‍, വയനാട് ജോയിന്റ് ഓഡിറ്റ് ഡയറക്ടര്‍ എം.സജീര്‍, ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ യു.കെ.ബിജു, കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ എന്‍.എം. ഷീജ, കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ എന്‍.വിജയകുമാര്‍, പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ എല്‍. പ്രീയ, മലപ്പുറം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ സുരേന്ദ്രന്‍ ചെമ്പ്ര, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍ ഷാജി ജെ.ജോണ്‍ തുടങ്ങിയവരെല്ലാം സ്ഥലം മാറിപ്പോകുന്നവരുടെ പട്ടികയിലുണ്ട്.

സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് അഡീഷണല്‍ ഡയറക്ടര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, സഹകരണഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍, സഹകരണഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലുള്ളവരുടെ സ്ഥലം മാറ്റത്തിന്റെ ഉത്തരവിന്റെ പൂര്‍ണരൂപം ഇതോടൊപ്പം:

Click here – G.O.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.