സഹകരണ ജീവനക്കാരുടെയും ഏജന്റുമാരുടെയും മക്കള്‍ക്കു ക്യാഷ്‌പ്രൈസ്

moonamvazhi

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡില്‍ അംഗമായി കുടിശ്ശികയില്ലാതെ വിഹിതം അടക്കുന്ന സഹകരണസംഘം ജീവനക്കാരുടെയും കമ്മീഷന്‍ ഏജന്റുമാരുടെയും മക്കള്‍ക്കുള്ള വിദ്യാഭ്യാസ-സ്‌കൂള്‍കലോല്‍സവ-സ്‌പോര്‍ട്‌സ് ക്യാഷ്അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31 വരെ അപേക്ഷിക്കാം. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപേക്ഷകള്‍ അസിസ്റ്റന്റ് രജിസ്ട്രാ(ജനറല്‍)റില്‍ കുറയാത്ത ഉദ്യോഗസ്ഥരും ഇതരവകുപ്പുകളിലെ സഹകരണസംഘംജീവനക്കാരുടെ അപേക്ഷകള്‍ അതാതു വകുപ്പുകളുടെ താലൂക്ക്/ജില്ലാതലങ്ങളില്‍ കുറയാത്ത ഓഫീസറും മേലൊപ്പു വച്ചരിക്കണം. ബോര്‍ഡില്‍ അംഗമല്ലാത്ത സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപേക്ഷ പരിഗണി്ക്കില്ല. അപേക്ഷാഫോറവും വിശദവിവരങ്ങളും www.kscewb.kerala.gov.in എന്ന വെബ്‌സൈറ്റിലും ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തും മേഖലാഓഫീസുകളിലും കിട്ടും. ബന്ധപ്പെട്ട മേഖലാഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. 5000രൂപ മുതല്‍ 25000രൂപവരെയുള്ള ക്യാഷ്‌പ്രൈസുകളുണ്ട്

Leave a Reply

Your email address will not be published.