അഞ്ചു കൊല്ലത്തിനകം 5000 സൈബര്‍ കമാന്റോകള്‍
- സൈബര്‍സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കാനാവില്ല- അമിത് ഷാ
സൈബര്‍ ആക്രമണങ്ങളോട് ഉടന്‍ പ്രതികരിക്കാന്‍ 5000 സൈബര്‍ കമാന്റോകളെ അഞ്ചു വര്‍ഷത്തിനകം സജ്ജരാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഉയര്‍ന്നപരിശീലനം സിദ്ധിച്ച പൊലീസ് ഉദ്യോഗസ്ഥരായിരിക്കും ഇവര്‍. ഇന്ത്യന്‍ സൈബര്‍ കുറ്റകൃത്യാന്വേഷണ ഏകോപനകേന്ദ്രത്തിന്റെ (14സി) ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയാസ്പദകാര്യങ്ങളുടെ നിരീക്ഷണത്തിനുള്ള രജിസ്ട്രി മന്ത്രി ഉല്‍ഘാടനം ചെയ്യുകയും സൈബര്‍തട്ടിപ്പു ലഘൂകരണകേന്ദ്രം (സി.എഫ്.എം.സി) രാജ്യത്തിനു സമര്‍പ്പിക്കുകയും സമന്വയപ്ലാറ്റ്‌ഫോമിനു തുടക്കമിടുകയും ചെയ്തു. ദേശീയസുരക്ഷയുടെ ഭാഗമാണു സൈബര്‍സുരക്ഷ. സൈബര്‍സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കാനാവില്ലെന്നു ഷാ പറഞ്ഞു.
സൈബര്‍കുറ്റകൃത്യങ്ങളിലും ഓണ്‍ലൈന്‍ തട്ടിപ്പുകളിലും പങ്കുള്ളവരുടെ വിവരങ്ങള്‍ ഒരിടത്തു കേന്ദ്രീകരിച്ചു സൂക്ഷിക്കുന്ന സംവിധാനമാണു സംശയാസ്പദകാര്യരജിസ്ട്രി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കും രഹസ്യാന്വേഷണഏജന്‍സികള്‍ക്കും ഇതു പ്രാപ്യമായിരിക്കും. ദേശീയസൈബര്കുറ്റകൃത്യറിപ്പോര്
കൂട്ടായ സൈബര്‍കുറ്റകൃത്യാന്വേണ സഹായസംവിധാനമാണു സമന്വയപ്ലാറ്റ്‌ഫോം. വെബ്അധിഷ്ഠിതമാണ് ഈ മോഡ്യൂള്‍. സൈബര്‍കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഡാറ്റാ ഡെപ്പോസിറ്ററിയായും രാജ്യത്തെങ്ങുമുള്ള നിയമപരിപാലനഏജന്‍സികള്‍ക്കു വിവരം പങ്കുവയ്ക്കാനും കുറ്റകൃത്യമാപ്പിങ്ങിനും വിവരവിശകലനത്തിനും സഹകരണത്തിനും ഏകോപനത്തിനുമുള്ള ഏകജാലകപോര്‍ട്ടലായും ഇതു പ്രവര്‍ത്തിക്കും. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്