മില്‍മ എറണാകുളം മേഖലായൂണിയന് 2247 കോടിയുടെ ബജറ്റ്

moonamvazhi

മില്‍മ എറണാകുളം മേഖലായൂണിയന്‍ വാര്‍ഷികപൊതുയോഗം 2247കോടിരൂപയുടെ ബജറ്റ് അംഗീകരിച്ചു. പ്രസിഡന്റ് എം.ടി. ജയന്‍ അധ്യക്ഷനായി. എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ ഡയറിപ്ലാന്റുകളുടെയും മറ്റും വികസനത്തിന് 63കോടിരൂപയും സംഭരണം മെച്ചപ്പെടുത്താന്‍ 10കോടിയും വപിണനം മെച്ചപ്പെടുത്താന്‍ 17 കോടിയും വകയിരുത്തിയ ബജറ്റ് 1134 കോടി വരവും 1113 കോടി ചെലവും പ്രതീക്ഷിക്കുന്നു. മികച്ച ക്ഷീരസംഘങ്ങളെയും കര്‍ഷകരെയും സ്ഥാപനങ്ങളെയും ഏജന്റുമാരെയും ക്ഷീരസഹകരണരംഗത്ത് 25വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റുമാരെയും ആദരിച്ചു.