കാസറഗോഡ് സഹകരണ വിദ്യാഭ്യാസ ഏകോപന സമിതിക്ക് സ്ഥിരം ഓഫീസ്‌  തുറന്നു.

adminmoonam

കാസറഗോഡ് ജില്ലയിൽ സഹകരണ വിദ്യാഭ്യാസ ഏകോപന സമിതിക്ക് സ്ഥിരം ഓഫീസ്‌  തുറന്നു.കേരളത്തിലാദ്യമായി ജില്ലാതല സഹകരണ വിദ്യാഭ്യാസ ഏകോപന സമിതിക്ക് കാസറഗോഡ് ജില്ലയിൽ ഒരു സ്ഥിരം ഓഫീസ് സംവിധാനത്തിന് തുടക്കം കുറിച്ചു.
ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് ഇതിന് സൗകര്യമൊരുക്കിയത്. ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ വി.മുഹമ്മദ് നൗഷാദ് നാടമുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു.

ജോയിന്റ് ഡയറക്ടർ കെ.പി. ജാൻസി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ  ഷാന്റി അബ്രഹാം , അസി.രജിസ്ട്രാർമാരായ കെ.ജയചന്ദ്രൻ, വി.ചന്ദ്രൻ, ജനറൽ മാനേർ എ.അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ രാജൻ, ഫിഷറീസ് ഇൻസ്പെക്ടർ സി.പി. ഭാസ്കരൻ, ബി.സുധീഷ് (വ്യവസായ വകുപ്പ് ) എന്നിവർ സംസാരിച്ചു. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ സുരേന്ദ്രൻ സ്വാഗതവും  ഷിജിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News