വെണ്ണലബാങ്ക് സഹകാരിസംഗമം നടത്തി

moonamvazhi

എറണാകുളം ജില്ലയിലെ വെണ്ണല സര്‍വീസ് സഹകരണബാങ്ക് സഹകാരിസംഗമം സംഘടിപ്പിച്ചു. വിരമിക്കുന്ന സെക്രട്ടറി എം.എന്‍. ലാജിക്കു യാത്രയയപ്പും നല്‍കി. സംഗമം മുന്‍ എം.എല്‍.എ. സി.എം. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എന്‍. സന്തോഷ് അധ്യക്ഷനായി.

സി.പി.എം. തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാര്‍, സഹകരണവകുപ്പ് കണയന്നൂര്‍ അസി. രജിസ്ട്രാര്‍ ജനറല്‍ കെ. ശ്രീലേഖ, കെ.സി.ഇ.യു. ജില്ലാസെക്രട്ടറി കെ.എ. ജയരാജ്, കൊച്ചി ദേവസ്വംബോര്‍ഡംഗം എം.ബി. മുരളീധരന്‍, കെ.ടി. സാജന്‍, ആര്‍. രതീഷ്, സി.ഡി. വല്‍സലകുമാരി, കെ.ബി. ഹര്‍ഷല്‍, അഭിലാഷ് കെ. അശോക് കുമാര്‍, എം.എന്‍. ലാജി, ബാങ്ക് അസി. സെക്രട്ടറി ടി.എസ്. ഹരി, എസ്. മോഹന്‍ദാസ്, എം.കെ. ഇസ്മയില്‍, സി.എം. സുരേഷ്ബാബു, എന്‍. ധര്‍മജന്‍, വി.ബി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.