വിളിപ്പുറത്തുണ്ട് വൈബ് സര്‍വ്വീസ് 

moonamvazhi

സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ആവശ്യമായി വരുന്ന ജോലികള്‍ക്ക് തൊഴിലാളികളെ തിരഞ്ഞു നടക്കേണ്ടതില്ല. ഒരൊറ്റ കോളില്‍ കാര്യം നടക്കും മിതമായ നിരക്കില്‍ മുഴുവൻ ജോലിയും അറ്റകുറ്റപ്പണികളും ഉള്‍പ്പടെ വിദഗ്ദരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്ന സംരംഭമാണ് വൈബ് സര്‍വ്വീസ്.

വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (വൈബ്‌കോസ്) ഉപഡിവിഷനായ വൈബ് സര്‍വ്വീസസിന്റെ പ്രവര്‍ത്തനം വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി യുള്ളതാണ്. വാതില്‍പടി സേവനങ്ങളുടെ ഉദ്ഘാടനം അഡ്വ.വി.കെ.പ്രശാന്ത് എം.എല്‍.എനിര്‍വഹിച്ചു.

vub

ഒന്നാം ഘട്ടമായി ഇലക്ട്രിക്കല്‍, പ്ലമ്പിംഗ്, ഫ്‌ലോറിംഗ്, പെയിന്റിംഗ്, കെട്ടിട നിര്‍മ്മാണം, കാര്‍പ്പെന്‍ട്രി, വെല്‍ഡിംഗ് എന്നീ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നു. കൂടാതെ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിംഗ് എന്നീ പ്രവൃത്തികളും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സേവനങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദോശിച്ചിരിക്കുന്നത്. വൈബ് ഐ.ടി. ഡിവിഷന്റെ കോള്‍ സെന്റര്‍ വഴി സേവനങ്ങള്‍ ആവശ്യാനുസരണം കൃത്യതയോടെ ലഭ്യമാക്കുകയും ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് എടുക്കുകയും ചെയ്യുന്നു.

കോള്‍സെന്റര്‍ വഴി ബന്ധപ്പെടുന്ന ആളുകളുല്‍ക്ക് അവരുടെ ആവശ്യാനുസരണം പരിശീലനം ലഭിച്ച തൊഴിലാളികളെ നല്‍കി മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഓരോ തൊഴിലാളിയുടെയും മേഖലയുടെ പ്രാവീണ്യം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് വൈബ് സര്‍വ്വീസ് ആളുകളെ നല്‍കുന്നത്.

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന് കീഴിലുള്ള പുത്തരിക്കണ്ടം പാര്‍ക്കിന്റെ പരിപാലനവും തമ്പാനൂര്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളും കേശവദാസപുരം കോമ്പൗണ്ടിലെ റസ്റ്റ് റൂമിന്റെ പരിപാലനവും സര്‍വീസിന്റെ വൈബ് ഡിവിഷനാണ് ചെയ്യുന്നത്.

സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട കോള്‍ സെന്റര്‍ നമ്പറുകള്‍ – 0471 3512100, 8129838389.