മൂന്നാംവഴി ആഗസ്റ്റ് ലക്കം -കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന ‘ മൂന്നാംവഴി ‘ സഹകരണ മാസികയുടെ 46 -ാം ലക്കം ( ആഗസ്റ്റ് ) വിപണിയില്‍.

Deepthi Vipin lal

ഇതുവരെ കേന്ദ്ര കൃഷിവകുപ്പിനു കീഴിലായിരുന്ന സഹകരണത്തിനായി പ്രത്യേകം മന്ത്രാലയമുണ്ടാക്കി തലപ്പത്ത് അമിത്ഷായെത്തന്നെ നിയോഗിക്കുമ്പോള്‍ സഹകാരികള്‍ക്കിടയില്‍ ആശങ്കയുയരുന്നതു സ്വാഭാവികം. ആ ആശങ്കകളെക്കുറിച്ചാണു കവര്‍ സ്റ്റോറിയില്‍ കിരണ്‍ വാസു ( കേന്ദ്ര സഹകരണ മന്ത്രാലയം ഉയര്‍ത്തുന്ന ആശങ്കകള്‍ ) എഴുതുന്നത്. കേരളത്തില്‍ സഹകരണ സംഘങ്ങളുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുമ്പോഴും ഇതിനു തടയിടാന്‍ ശ്രമിക്കാതെ എന്തിനോവേണ്ടി കാത്തിരിക്കുന്ന കേരള സര്‍ക്കാരിന്റെ നിശ്ശബ്ദതയെക്കുറിച്ച് എഴുതുകയാണ് സി.എന്‍. വിജയകൃഷ്ണന്‍ ( ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം ).

ഭരണഘടനാ ഭേദഗതിയും സുപ്രീം കോടതി വിധിയും, കേന്ദ്ര സഹകരണ മന്ത്രാലയം വ്യാപാരാനുകൂല സാഹചര്യം സൃഷ്ടിക്കുമോ? ( ശശികുമാര്‍ എം.വി ), വരുമാനം നിലച്ച ജീവിതവും ഇരുട്ടിലായ വിപണിയും ( കിരണ്‍ വാസു ), വെല്ലുവിളി നേരിടാം സഹകരണ മിഷനിലൂടെ ( ഡോ. എം. രാമനുണ്ണി ), കേന്ദ്ര പരീക്ഷണം അര്‍ബന്‍ ബാങ്കുകളില്‍ , അന്യരാജ്യങ്ങളെയും സഹായിച്ചു മുന്നേറുന്ന കാനഡ സഹകരണ പ്രസ്ഥാനം ( വി.എന്‍. പ്രസന്നന്‍ ) എന്നീ ലേഖനങ്ങളും യന്ത്രക്കരുത്തില്‍ ഭാസുരഭാവി കൊരുക്കാന്‍ വാവക്കാട് കയര്‍സംഘം ( വി.എന്‍. പ്രസന്നന്‍ ), പുതിയ ഭക്ഷ്യ മാതൃകയുമായി കണ്ണമ്പ്ര ബാങ്ക് ( അനില്‍ വള്ളിക്കാട് ) എന്നീ ഫീച്ചറുകളും ഈ ലക്കത്തില്‍ വായിക്കാം.

മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ചെര്‍പ്പുളശ്ശേരി അര്‍ബന്‍ ബാങ്ക് ( അനില്‍ വള്ളിക്കാട് ), അഴിയൂര്‍ വനിതാ സഹകരണ സംഘം, മലപ്പുറം എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘം ( യു.പി. അബ്ദുള്‍ മജീദ് ) എന്നിവയെക്കുറിച്ചുള്ള വിശദമായ ഫീച്ചറുകളും ഈ ലക്കത്തിലുണ്ട്. കൂടാതെ, പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും.

ആര്‍ട്ട് പേപ്പറില്‍ 100 പേജ്.

Leave a Reply

Your email address will not be published.

Latest News