പ്രസിദ്ധീകരണത്തിന് സഹകരണ ജീവനക്കാര്‍ക്ക് ഏകദിന പരിശീലന പരിപാടി നടത്തി. കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ വിദ്യാഭ്യാസ മേഖലയിലുള്ള ആദ്യ സംരംഭമായ കരിയര്‍ ആര്‍ക്കേഡിന് കീഴില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവന മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ ശാസ്ത്രീയമായ മത്സര പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസുകള്‍ മുക്കത്ത് ആരംഭിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് സഹകരണ മേഖലയിലെ ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സംരംഭകര്‍ക്ക് തൊഴില്‍ നൈപുണ്യവികസനത്തിനും, പരിശീലനത്തിനും വേണ്ടിയുള്ള സെന്‍റര്‍ ഫോര്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് (സീറ്റ്) എന്ന സംരംഭംകൂടി ആരംഭിച്ചിരിക്കുകയാണ്. അതിനുകീഴില്‍ സഹകരണ ജീവനക്കാര്‍ക്കുള്ള ആദ്യ ഏകദിന പരിശീലന പരിപാടി ബാങ്ക് ട്രെയിനിംഗ് സെന്‍ററില്‍ വെച്ച് നടന്നു. വിവിധ സഹകരണ ബാങ്കുകളിലി‍നിന്നായി നാല്പത് പേര്‍ക്കാണ് ആദ്യഘട്ട ട്രെയിനിംഗ് നല്‍കിയത്. ബാങ്ക് പ്രസിഡണ്ട് ഇ. രമേശ്ബാബുവിന്‍റെ അധ്യക്ഷതയില്‍ സഹകരണസംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) എന്‍.എം. ഷീജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എച്ച്.ആര്‍ഡി കണ്‍സള്‍ട്ടന്‍റും ട്രെയിനറുമായ ജോര്‍ജ്ജ് കരുണാക്കല്‍, റോഷന്‍, ബാബു ജോസഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ബാങ്ക് ഡയറക്ടര്‍മാരായ നിസാര്‍ബാബു എ.സി., സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും,

adminmoonam

 

സഹകരണ ജീവനക്കാര്‍ക്ക് ഏകദിന പരിശീലന പരിപാടി നടത്തി.

കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ വിദ്യാഭ്യാസ മേഖലയിലുള്ള ആദ്യ സംരംഭമായ കരിയര്‍ ആര്‍ക്കേഡിന് കീഴില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവന മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ ശാസ്ത്രീയമായ മത്സര പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസുകള്‍ മുക്കത്ത് ആരംഭിച്ചിരിക്കുകയാണ്. ഇതോടനുബന്ധിച്ച് സഹകരണ മേഖലയിലെ ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ സംരംഭകര്‍ക്ക് തൊഴില്‍ നൈപുണ്യവികസനത്തിനും, പരിശീലനത്തിനും വേണ്ടിയുള്ള സെന്‍റര്‍ ഫോര്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് (സീറ്റ്) എന്ന സംരംഭംകൂടി ആരംഭിച്ചിരിക്കുകയാണ്. അതിനുകീഴില്‍ സഹകരണ ജീവനക്കാര്‍ക്കുള്ള ആദ്യ ഏകദിന പരിശീലന പരിപാടി ബാങ്ക് ട്രെയിനിംഗ് സെന്‍ററില്‍ വെച്ച് നടന്നു. വിവിധ സഹകരണ ബാങ്കുകളിലി‍നിന്നായി നാല്പത് പേര്‍ക്കാണ് ആദ്യഘട്ട ട്രെയിനിംഗ് നല്‍കിയത്. ബാങ്ക് പ്രസിഡണ്ട് ഇ. രമേശ്ബാബുവിന്‍റെ അധ്യക്ഷതയില്‍ സഹകരണസംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) എന്‍.എം. ഷീജ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എച്ച്.ആര്‍ഡി കണ്‍സള്‍ട്ടന്‍റും ട്രെയിനറുമായ ജോര്‍ജ്ജ് കരുണാക്കല്‍, റോഷന്‍, ബാബു ജോസഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ബാങ്ക് ഡയറക്ടര്‍മാരായ നിസാര്‍ബാബു എ.സി., സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, അസി. സെക്രട്ടറി കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News