നടക്കുതാഴ ബാങ്കിനുണ്ട് കൃഷിക്കാരന്‍ കൂട്ടായ്മ

moonamvazhi

വടകര നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക് വടകര കുറുമ്പയില്‍ നടത്തുന്ന നഗരസഭാ കാര്‍ഷിക നഴ്‌സറിയിലെ സ്ഥിരം ഉപഭോക്താക്കളുടെ കൂട്ടായ്മയാണ് കൃഷിക്കാരന്‍ വാട്‌സാപ് കൂട്ടായ്മ. കൃഷിയെ സംബന്ധിച്ചുളള സംശയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേണ്ടിയുളളതാണ് ഈ കൂട്ടായ്മ.

നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക നഴ്‌സറിയുടെയും കൃഷിക്കാരന്‍ വാട്‌സാപ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചു. നാരായണന്‍ പതിയാരക്കര, കുമാരന്‍ മലയില്‍, ഗോപാലകൃഷ്ണന്‍ മേമുണ്ട, അന്‍സാര്‍ മാക്കൂല്‍, റഷീദ തായലങ്ങാടി, ശശീവന്‍. പി.പി, സൂരജ് തെക്കെയില്‍, ബാലന്‍ കണ്യത്ത്, വാസുമാഷ് എടച്ചേരി, രാധ കെ. ടി. കെ. (ഗ്രൂപ്പ് പച്ചക്കറി കൃഷി) എന്നിവരെയാണ് ആദരിച്ചത്. തുടര്‍ന്ന്
ഏകദിന സെമിനാര്‍ നടത്തി.

എന്‍.എം.യു.പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ബാങ്ക് മുന്‍ പ്രസിഡണ്ട് ഇ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.കെ. വനജ, ബാങ്ക് സെക്രട്ടറി കെ.എം. മനോജന്‍, പി.കെ. ദിനില്‍കുമാര്‍, സദാനന്ദന്‍ മണിയോത്ത്, എന്നിവര്‍ സംസാരിച്ചു. പത്മകുമാര്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം. ജയപ്രകാശ് സ്വാഗതവും മുഹമ്മദലി വി.കെ നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.