ചെക്യാട് ബാങ്ക് കുടിവെള്ള വിതരണം തുടങ്ങി

moonamvazhi
വരള്‍ച്ചക്കാലത്ത് ആശ്വാസമായി കുടിവെള്ളവിതരണവുമായി ചെക്യാട് സര്‍വീസ് സഹകരണബാങ്ക്. ചെക്യാട് ഗ്രാമപഞ്ചായത്തുപ്രദേശത്താണു ബാങ്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിന്റെ ഉദ്ഘാടനം  ചെക്യാട് വേവം വാര്‍ഡില്‍ ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രന്‍ നിര്‍വഹിച്ചു. സെക്രട്ടറി കെ. ഷാനിഷ്‌കുമാര്‍, സി. അഷില്‍, എം.സി. മനോജന്‍, പി. വിനോദന്‍ എന്നിവര്‍ സംസാരിച്ചു.
13വര്‍ഷമായി വര്‍ള്‍ച്ചക്കാലത്തു ബാങ്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇതടക്കം നിരവധി സേവനങ്ങള്‍ ചെയ്യുന്ന ബാങ്കിനു കേരളബാങ്കിന്റെ മികച്ച ബാങ്കിങ് പ്രവര്‍ത്തനത്തിനുള്ള എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.